Advertisment

വിവാഹത്തിനുമുമ്പ് പ്രണയത്തിലായിരുന്നപ്പോള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെവിട്ടു.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രണയത്തിലായ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ കൊണ്ടുപോയി ലോഡ്ജില്‍വെച്ചും പിന്നീട് കോഴിക്കോട്ടെ ലോഡ്ജില്‍വെച്ചും പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

New Update
court mUntitled.jpg

കോഴിക്കോട്: വിവാഹത്തിനുമുമ്പ് പ്രണയത്തിലായിരുന്നപ്പോള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെവിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രണയത്തിലായ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ കൊണ്ടുപോയി ലോഡ്ജില്‍വെച്ചും പിന്നീട് കോഴിക്കോട്ടെ ലോഡ്ജില്‍വെച്ചും പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് കുറ്റപത്രം നല്‍കി.

പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ബിനീഷ് ബാബു, ബൈജു പുതിയടത്ത് മീത്തല്‍, എം. റാവു, അസിക് മന്‍സൂര്‍, സയ്യിദ് ഹാരിസ് തങ്ങള്‍ എടപ്പാള്‍ എന്നിവര്‍ ഹാജരായി.

Advertisment