Advertisment

താമരശേരിയില്‍ പൊലീസ് നോക്കി നില്‍ക്കെ വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ആറു പേര്‍ക്ക് പരിക്ക്‌

ഭീഷണിയെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിന്റെ പരിസരത്ത് നിയോഗിച്ചിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

New Update
kerala police1

കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടില്‍ കയറി കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.  ആറ് പേർക്ക് പരിക്കേറ്റു. നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്.  

Advertisment

 വാഹനത്തിൻ്റെ ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് ഗുണ്ടാസംഘം നേരത്തെ നൗഷാദിനെ ഭീഷണിപ്പെടുത്തിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ആക്രമണം.

ഭീഷണിയെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിന്റെ പരിസരത്ത് നിയോഗിച്ചിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം.

 

Advertisment