Advertisment

അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ; കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആന്റണിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്; ഈ ആരോപണം ഒരര്‍ത്ഥത്തിലും അനില്‍ ആന്റണിക്കെതിരെയല്ല, എ കെ ആന്റണിക്കെതിരെയാണെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസിന് അകത്തെ പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. കെ കരുണാകരനെ മരണത്തിന് ശേഷവും വിടുന്നില്ല, എ കെ ആന്റണിയെ വാര്‍ധക്യ കാലത്തും വിടാന്‍ ഉദ്ദേശിക്കാത്ത ആളുകളാണ് പിന്നിലെന്നാണ് ബിജെപി ഇതിനെ കാണുന്നത്.

New Update
k surendran Untitledd1.jpg

കോഴിക്കോട്: അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

Advertisment

കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ആന്റണിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ ആരോപണം ഒരര്‍ത്ഥത്തിലും അനില്‍ ആന്റണിക്കെതിരെയല്ല, എ കെ ആന്റണിക്കെതിരെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് അകത്തെ പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. കെ കരുണാകരനെ മരണത്തിന് ശേഷവും വിടുന്നില്ല, എ കെ ആന്റണിയെ വാര്‍ധക്യ കാലത്തും വിടാന്‍ ഉദ്ദേശിക്കാത്ത ആളുകളാണ് പിന്നിലെന്നാണ് ബിജെപി ഇതിനെ കാണുന്നത്.

ഈ ആരോപണം ഉന്നയിച്ച ആള്‍ ഇതിനു മുമ്പ് പല ആരോപണങ്ങളും ഉന്നയിച്ച ആളാണ്. കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടി എന്തിനാണ് നന്ദകുമാറിനെപ്പോലെ ഒരാളെ ബന്ധപ്പെടണം. നന്ദകുമാറിനെ ബന്ധപ്പെടാന്‍ മാത്രം അയാള്‍ ആരാണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

നന്ദകുമാറിന്റെ ആരോപണം, അനില്‍ ആന്റണിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. നൂറു ശതമാനവും ഇത് എകെ ആന്റണിക്കെതിരായ നീക്കമാണ്. കുറച്ചുകാലമായി ആന്റണി അഴിമതിക്കാരനാണ്, മക്കള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്ന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നുണ്ട്.

എകെ ആന്റണിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസിനകത്ത് മ്ലേച്ഛമായ നീക്കം നടക്കുന്നുണ്ട്. ആരാണോ അമ്പെയ്യുന്നത് അവര്‍ പുറത്തേക്ക് വരണം. പിറകിലിരുന്ന് അമ്പെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Advertisment