Advertisment

രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത്; സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ രാഷ്ട്ര താൽപ്പര്യത്തിനും ദേശീയ ഐക്യത്തിനും ഊന്നൽ കൊടുക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെടേണ്ടത് - സ്വാമി പ്രേമാനന്ദ

New Update
lok janasakthi party

ലോക് ജനശക്തി പാർട്ടി ജില്ലാ കൺവൻഷൻ ഉദ്ഘാടനം സ്വാമി പ്രേമാനന്ദ നിർവ്വഹിക്കുന്നു.

കോഴിക്കോട്: രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്നും സമ്മദി ദാനാവകാശം വിനിയോഗിക്കുമ്പോൾ രാഷ്ട്ര താൽപ്പര്യത്തിനും ദേശീയ ഐക്യത്തിനും ഊന്നൽ കൊടുക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു. ലോക് ജനശക്തി പാർട്ടിയുടെ കോഴിക്കോട് ജില്ലാ കൺവൻഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

നരേന്ദ്ര മോദിയുടെ നേതൃത്വം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തുക മാത്രമല്ല രാഷ്ട്രത്തിൻ്റെ കെട്ടുറപ്പും അഖണ്ഡതയും സംരക്ഷിക്കാൻ അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് സാധിച്ചുവെന്നത് ഏറെ അഭിമാനകരമാണെന്നും സ്വാമി പറഞ്ഞു.

പാർട്ടി ജില്ലാ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോഷി അത്തോളി, ജില്ലാ ജനറൽ സെക്രട്ടറി കെ സി സുധീർ രാജ്, സുധീഷ്.സി,സുകുമാരൻ എൻവി , ഷാനേഷ് കൃഷ്ണഎന്നിവർ പ്രസംഗിച്ചു.

 

Advertisment