Advertisment

കോഴിക്കോട്ടെ ഇടത് മുന്നണിയുടെ അവലോകന യോഗത്തിൽ അപമാനിച്ചു എന്ന പരാതിയുമായി ശ്രേയാംസ് കുമാറിൻെറ പുതിയ പാർട്ടിയായ ആർജെഡി. വോട്ടെടുപ്പിന് ശേഷമുളള യോഗത്തിൽ എല്ലാ പാർട്ടികളെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച സ്ഥാനാർത്ഥി എളമരം ആർജെഡിയെ ഒഴിവാക്കി. ശ്രേയാംസിൻെറ പത്രത്തിനെയും കരിം വിമർശിച്ചതോടെ ആർജെഡി കടുത്ത അതൃപ്തിയിൽ. വിഷയം നാളെത്തെ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായേക്കും

കോഴിക്കോട് ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എളമരം കരീമിന് വേണ്ടി ആവുന്നത്ര പ്രവർത്തിച്ചിട്ടും അവഗണിച്ചതാണ് വീണ്ടും പരാതി പറയാൻ ആർ.ജെ.ഡിയെ നിർബന്ധിതം ആക്കിയത്. വോട്ടെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ മറ്റെല്ലാ പാർട്ടികളെയും അഭിനന്ദിച്ചപ്പോഴും ആർ.ജെ.ഡിയുടെ പേര് പോലും പരാമർശിക്കാത്തതാണ് ശ്രേയാംസ് കുമാറിൻെറ പാർട്ടിയുടെ വേദന.

New Update
alamaram karim mv seryams kumar

കോഴിക്കോട്: എൽ.ജെ.ഡി വിട്ട് ആർ.ജെ.ഡിയായിട്ടും എം.വി.ശ്രേയാംസ് കുമാറിൻെറ പാർട്ടിക്ക് ഇടത് മുന്നണിയിൽ രക്ഷയില്ല. മുന്നണിയിൽ നിന്ന് നിരന്തരം അവഗണനയും അപമാനവും ഏറ്റുവാങ്ങാനാണ് കേരളത്തിലെ ആർ.ജെ.ഡിയുടെ വിധി. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്നത് പോലെയുളള ഒരു തിക്താനുഭവത്തിലാണ് ഇപ്പോൾ സോഷ്യലിസ്റ്റ് പാർട്ടി.

Advertisment

കോഴിക്കോട് ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എളമരം കരീമിന് വേണ്ടി ആവുന്നത്ര പ്രവർത്തിച്ചിട്ടും അവഗണിച്ചതാണ് വീണ്ടും പരാതി പറയാൻ ആർ.ജെ.ഡിയെ നിർബന്ധിതം ആക്കിയത്. വോട്ടെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ മറ്റെല്ലാ പാർട്ടികളെയും അഭിനന്ദിച്ചപ്പോഴും ആർ.ജെ.ഡിയുടെ പേര് പോലും പരാമർശിക്കാത്തതാണ് ശ്രേയാംസ് കുമാറിൻെറ പാർട്ടിയുടെ വേദന.


ഇടത് സ്ഥാനാർഥി എളമരം കരീം പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ ഘടക പാർട്ടികളുെടയും പേരെടുത്ത് പറഞ്ഞെങ്കിലും ആർ.ജെ.ഡിയുടെ പേര് മാത്രം മിണ്ടിയതേയില്ല. സംഗതി മനപൂർവമാണെന്ന് മനസിലാക്കിയ ആർ.ജെ.ഡി നേതാക്കൾ എളമരം കരീമിൻെറ പ്രസംഗത്തിന് കൈയ്യടിച്ചില്ല. ആർ.ജെ.ഡി നേതാക്കൾ കൈയ്യടിക്കുന്നില്ലെന്ന് മനസിലാക്കിയ എളമരം കരിം, നിങ്ങളെ കൊണ്ട് കൈയ്യടിപ്പിക്കും എന്നും യോഗത്തിൽ പറഞ്ഞു.


ഇതോടെ ആകെ അപമാനഭാരത്തിലാണ് ആർ.ജെ.ഡി നേതാക്കൾ സ്ഥലം വിട്ടത്. പാർട്ടി സംസ്ഥാന പ്രസിഡൻറ് എം.വി.ശ്രേയാംസ് കുമാറിന് മുഖ്യ ഓഹരി പങ്കാളിത്തമുളള മാതൃഭൂമി ദിനപത്രം പൂട്ടിക്കുമെന്ന് കൂടി എളമരം കരീം യോഗത്തിൽ പറഞ്ഞതായി ആർ.ജെ.ഡി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അതിന് സ്ഥിരീകരണമില്ല.

യോഗത്തിൽ പങ്കെടുത്ത് വന്നവർ പാർട്ടിയുടെ സൈബർ ഗ്രൂപ്പുകളിൽ വിഷയം അവതരിപ്പിച്ചതോടെ ആർ.ജെ.ഡിക്കുളളിൽ അമർഷം പുകയുകയാണ്. മുന്നണിയുടെ അവലോകന യോഗത്തിൽ അപമാനിക്കപ്പെട്ട വിവരം ജില്ലാ നേതൃത്വം സംസ്ഥാന പ്രസിഡൻറ് അടക്കമുളളവരെ അറിയിച്ചിട്ടുണ്ട്. പ്രശ്നം ചർച്ച ചെയ്ത് നിലപാട് എടുക്കാൻ പ്രവർത്തകരിൽ നിന്നും നേതൃത്വത്തിന് മേൽ സമ്മർദ്ദമുണ്ട്.


കോഴിക്കോട് മണ്ഡലത്തിൽ മാത്രമാണ് ഇത്തരത്തിലുളള അവഗണന നേരിട്ടത് എന്നാണ് പ്രവർത്തകരും നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. പാർട്ടിക്ക് സ്വാധീനം ഉളള വടകരയിലെ മുന്നണിയോഗത്തിൽ ആർ.ജെ.ഡിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് സംസാരിച്ചതും നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്. കോഴിക്കോട്ട് മാത്രം മറിച്ചൊരു സമീപനം ഉണ്ടായതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന ആശങ്കയിലാണ് ആർ.ജെ.ഡി.


അവലോകന യോഗത്തിൽ വെച്ചുണ്ടായ ഈ അപമാനം ചൊവ്വാഴ്ച ചേരുന്ന ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായേക്കും. ചർച്ച ആവശ്യപ്പെട്ട് കൊണ്ട് പാർട്ടിയുടെ സൈബർ വാട്സാപ്പ് ഗ്രൂപ്പായ ആർ.ജെ.ഡി സഖാക്കളിൽ വന്ന കുറപ്പ് ഇതാണ്. ''കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി, തിരഞ്ഞടുപ്പിന് ശേഷം വിളിച്ചുചേർക്കപ്പെട്ട യോഗത്തിൽ മുന്നണി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മാതൃഭൂമി പത്രത്തെ പൂട്ടിക്കും എന്നും പറഞ്ഞു. പ്രസംഗത്തിന് ശേഷം യോഗത്തിൽ പങ്കെടുത്തവർ കൈയ്യടിച്ചു.

യോഗത്തിൽ കൈയ്യടിക്കാത്ത ആർ.ജെ.ഡി നേതാക്കളോട് ഞാൻ നിങ്ങളെകൊണ്ട് കൈയ്യടിപ്പിക്കും എന്ന്  യോഗത്തിൽ കരീം പറഞ്ഞതായാണ് വിവരം. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ. ഇനി എങ്കിലും സ്വന്തം പാർട്ടിയുടെ മുന്നോട്ടുളള കാര്യങ്ങൾ ചർച്ച ചെയ്തുകൂടെ. മേൽ സൂചിപ്പിച്ച കാര്യങ്ങളെ കുറിച്ച് ബന്ധപ്പെട്ടവരുടെ, ജില്ലാ കമ്മിറ്റിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു''. ഇതാണ് കുറിപ്പിൻെറ പൂർണ രൂപം.


പാർട്ടിയെ ഇടത് മുന്നണി നേതൃത്വം നിരന്തരം അവഗണിക്കുന്നു എന്ന പരാതി ആർ.ജെ.ഡിക്ക് നേരത്തെ തന്നെയുണ്ട്. നിയമസഭാ പ്രാതിനിധ്യം ഉളള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനം നൽകിയെങ്കിലും ആർ.ജെ.ഡിക്ക് മാത്രം നൽകിയില്ല. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. കൽപ്പറ്റയിൽ മത്സരിച്ച സംസ്ഥാന പ്രസിഡൻറ് എം.വി ശ്രേയാംസ് കുമാർ പരാജയപ്പെടുകയും ചെയ്തു. ശ്രേയാംസിൻെറ പരാജയത്തിൽ സി.പി.എമ്മിന് പങ്കുണ്ടെന്ന സംശയവും ആർ.ജെ.ഡി നേതാക്കൾക്കുണ്ട്.


പാർട്ടി പ്രവർത്തകരിൽ നിന്നോ നേതാക്കളിൽ നിന്നോ ഉണ്ടായ പ്രശ്നത്തിൻെറ പേരിലല്ല, പാർട്ടിയെ അവഗണിച്ചതെന്നാണ് നേതാക്കൾ പറയുന്നത്. മാതൃഭൂമി ദിനപത്രവും ചാനലും ഇടത് സ്ഥാനാർത്ഥിക്ക് എതിരായി വാർത്തകളും അവലോകനങ്ങളും നൽകിയതാണ് എളമരം കരീമിനെ പ്രകോപിപ്പിച്ചത്. ഇതാണ് വോട്ടെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിൽ ആർ.ജെ.ഡിയെ ബോധപൂർവം അവഗണിക്കാനുളള കാരണം.

തിരഞ്ഞെടുപ്പ് സമയത്ത് കോഴിക്കോട്ടെ ഇടത് മുന്നണിയുടെ സാധ്യതകളെ വിലയിരുത്തികൊണ്ട് മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തകളെപ്പറ്റി നേതാക്കൾക്ക് പരാതി ഉണ്ടായിരുന്നു. മാതൃഭൂമിയെ വിമർശിച്ച് കോഴിക്കോട് രണ്ടിലെ മുൻ എം.എൽ.എ എ.പ്രദീപ് കുമാർ ദേശാഭിമാനിയിൽ ലേഖനവും എഴുതിയിരുന്നു. ഇതെല്ലാം സി.പി.എം നേതൃത്വത്തിൻെറ അറിവോടും സമ്മതത്തോടുമായിരുന്നു. ഈ അതൃപ്തിയാണ് അവലോകനയോഗത്തിൽ പരസ്യമായി പ്രകടിപ്പിക്കപ്പെട്ടത്.

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എളമരം കരീം, പത്രം ഏജൻറുമാരുടെ യൂണിയനുകളുടെ നേതാവ് കൂടിയാണ്. കുറച്ച് കാലം മുൻപ് ഏജൻറുമാരുടെ സമരവും മറ്റും വന്നപ്പോൾ പ്രശ്നം തീർക്കാൻ മാതൃഭൂമി മാനേജ്മെൻറ് എളമരത്തിൻെറ സഹായം തേടിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് മാതൃഭൂമിയ്ക്കെതിരെ നീങ്ങും എന്ന് പ്രഖ്യാപിക്കാൻ കാരണമെന്നാണ് സൂചന.

എന്നാൽ എം.വി.ശ്രേയാംസ് കുമാറിൻെറ മാതൃഭൂമിയിലെ വിശ്വസ്ത അനുചരനാണ് എളമരം കരീമിൻെറ പ്രചാരണ, പബ്ളിക് റിലേഷൻസ് പരിപാടികളുടെ മുഖ്യ ആസൂത്രകൻ. എന്നിട്ടും എളമരം കരിം, ശ്രേയാംസ് കുമാറിൻെറ ആർ.ജെ.ഡിക്ക് എതിരെ തിരിയുന്നത് എന്തുകൊണ്ടാണെന്നാണ് പാർട്ടി നേതാക്കളുടെ ചോദ്യം.

Advertisment