കോഴിക്കോട്: കള്ളവോട്ട് ചെയ്യാനെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം തൂണേരിയിലാണ് സംഭവം. ബൂത്തിനകത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതില്‍ അസിനാസ് എന്ന ആളുടെ വോട്ടാണ് യുവാവ് ആള്‍മാറാട്ടത്തിലൂടെ ചെയ്യാന്‍ ശ്രമിച്ചത്. തൂണേരി കണ്ണംങ്കൈ ഗവണ്മെന്റ് മാപ്പിള എല്‍.പി. സ്‌കൂളിലാണ് സംഭവം നടന്നത്.