Advertisment

കോഴിക്കോട് ചക്കപറിക്കുന്നതിനിടെ പ്ലാവിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

രാവിലെ വീടിന് സമീപമുള്ള പ്ലാവില്‍ ചക്ക പറിക്കാന്‍ കയറിയപ്പോഴാണ് അപകടം. തോട്ടിയിലുണ്ടായിരുന്ന കത്തി ദേഹത്ത് പതിച്ചതോടെ നില തെറ്റി താഴെ വീഴുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
basheer koduvally

കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ (39) ആണ് മരിച്ചത്. 

രാവിലെ വീടിന് സമീപമുള്ള പ്ലാവില്‍ ചക്ക പറിക്കാന്‍ കയറിയപ്പോഴാണ് അപകടം. തോട്ടിയിലുണ്ടായിരുന്ന കത്തി ദേഹത്ത് പതിച്ചതോടെ നില തെറ്റി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment