Advertisment

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന പ്രസ്താവന സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ച്; പേരുമാറ്റ ചര്‍ച്ച അസ്ഥാനത്താണെന്ന് എം കെ രാഘവന്‍

വയനാട് ലോകസഭമണ്ഡലത്തില്‍ താന്‍ ജയിച്ചാല്‍ പേരുമാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനതിരെയാണ് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ എംകെ രാഘവന്‍ പ്രതികരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
mk raghavan

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന പ്രസ്താവന സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതെന്ന് എം കെ രാഘവന്‍ എംപി.

Advertisment

പേരുമാറ്റ ചര്‍ച്ച അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

വയനാട് ലോകസഭമണ്ഡലത്തില്‍ താന്‍ ജയിച്ചാല്‍ പേരുമാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനതിരെയാണ് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ എംകെ രാഘവന്‍ പ്രതികരിച്ചത്.

സാമുദായിക ധ്രുവീകരണം ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് സുരേന്ദ്രന്‍. ഇനി മത്സരിക്കാന്‍ ഇല്ലെന്ന് ശശി തരൂരിന്റെ വ്യക്തിപരമായ അഭിപ്രായം. അതില്‍ അഭിപ്രായം പറയാനില്ലെന്നും എം കെ രാഘവന്‍ പറഞ്ഞു.

Advertisment