Advertisment

കോഴിക്കോടിന് രാജ്യാന്തര സ്‌റ്റേഡിയം നേരത്തെ പ്രഖ്യാപിച്ചതാണ്. ക്യാമറാമാനെ പിടിച്ചുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. എന്തെല്ലാം പറയാന്‍ പാടില്ലെന്ന് അറിയാം; മുഹമ്മദ് റിയാസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
riyasUntitleda

കോഴിക്കോട്: പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറാമാനെ മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രസംഗത്തിനിടെ പരാമര്‍ശിച്ചത് പുതിയ പ്രഖ്യാപനമല്ലെന്ന് റിയാസ് പറഞ്ഞു. വികസന നേട്ടങ്ങള്‍ മാത്രമാണ് പ്രസംഗിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment

'കോഴിക്കോടിന് രാജ്യാന്തര സ്‌റ്റേഡിയം നേരത്തെ പ്രഖ്യാപിച്ചതാണ്. ക്യാമറാമാനെ പിടിച്ചുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. എന്തെല്ലാം പറയാന്‍ പാടില്ലെന്ന് അറിയാം', റിയാസ് പറഞ്ഞു.

വേദിയില്‍ മുഹമ്മദ് റിയാസ് സംസാരിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറ മാറ്റിയതിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കമീമിനെതിരെയാണ് പരാതി ഉയര്‍ന്നത്.

ക്യാമറാമാനെ സ്ഥാനാര്‍ത്ഥി അകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അതോടെ ചിത്രീകരണം തടസപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

Advertisment