Advertisment

ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് നവകേരള ബസ് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ; ശുചിമുറിയുടെ ഫ്ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റിയ നിലയില്‍

പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് നിലവില്‍ നവകേരള ബസിന്റെ യാത്രാക്രമം. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
navakerala Untitled33453.jpg

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് നവകേരള ബസ് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ. യാത്രക്കിടെ ശുചിമുറിയില്‍ കേടുപാടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശുചിമുറിയുടെ ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റിയ നിലയിലാണ്. ഇന്നലെ യാത്രക്കിടെയാണ് കേടുപാടുകള്‍ സംഭവിച്ചത്.

പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് നിലവില്‍ നവകേരള ബസിന്റെ യാത്രാക്രമം. 

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും. ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളുണ്ടെങ്കിലും നവകേരള യാത്രയിലുടനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുമ്പിലെ സീറ്റാണ് എല്ലാവര്‍ക്കും വേണ്ടത്. 

Advertisment