കോഴിക്കോട്: കുന്ദമംഗലം പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ റോഡരികിലെ മരത്തിന്‍റെ കൊമ്പ് പൊട്ടിവീണു. പിലാശ്ശേരി ഭാഗത്തു നിന്നും വയനാട്ടേക്ക് പോകുകയായിരുന്ന മുഹമ്മദ് സിനാന്‍ സഞ്ചരിച്ച കാറാണ് ഉച്ചക്ക് 2.30ഓടെ അപകടത്തില്‍പ്പെട്ടത്.
കാറിന്റെ ബോണറ്റിന് മുകളിലാണ് വലിയ മരക്കൊമ്പ് വീണത്. യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റോഡില്‍ വലിയ ഗതാഗത തടസ്സം രൂപപ്പെട്ടു.