Advertisment

മലപ്പുറത്ത് കെഎസ്ആർടിസി ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ്  ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

New Update
thalappara accident

മലപ്പുറം: തലപ്പാറയിൽ  കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന നിയന്ത്രണം വിട്ട ബസ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു അപകടം.