Advertisment

മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി; പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

New Update
auto-driver-died

മലപ്പുറം: മഞ്ചേരിയില്‍കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഷഫീഖ്(40) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്.

Advertisment

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില്‍ ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്.

കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് ഹര്‍ത്താലാണ്. അബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാവിലെ നടക്കും.

വൈകുന്നേരം നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

Advertisment