Advertisment

കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും, അത് പൊന്നാനിയിൽ ആയിരിക്കും; മോദി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയിട്ടില്ല, അത് മൻമോഹൻ സിംഗ് മുൻപ് പറഞ്ഞതാണെന്ന് ഇ ശ്രീധരൻ

പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പൗരത്വ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകൾക്ക് ഒരു വിഷമവും ഉണ്ടാവില്ല. താൻ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ്‌ വന്നാൽ മത്സരിക്കില്ല.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ആകാശപാതയോ തുരങ്ക പാതയോ ആണ് ഉത്തമം; കേരളത്തിന് സെമി ഹൈ സ്പീഡ് റെയില്‍ സംവിധാനം ആവശ്യമാണെന്ന് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഇ ശ്രീധരൻ. അത് പൊന്നാനിയിൽ ആയിരിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കേരളത്തിൽ ബിജെപി ഇത്തവണ 8- 10 സീറ്റ്‌ നേടും. കേന്ദ്രം ഇത്തവണയും ബിജെപി ഭരിക്കും. മോദി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. അത് മൻമോഹൻ സിംഗ് മുൻപ് പറഞ്ഞതാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പൗരത്വ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകൾക്ക് ഒരു വിഷമവും ഉണ്ടാവില്ല. താൻ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ്‌ വന്നാൽ മത്സരിക്കില്ല.

പ്രായം കണക്കിലെടുത്ത് മത്സരിക്കാനാവില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. ഏത് പാർട്ടിയാണെന്ന് നോക്കാതെ നാട്ടുകാർക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും ആരുമായും സഹകരിക്കുമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

Advertisment