Advertisment

കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചു; അണയ്ക്കാനെത്തിയ ഫയർഫോഴ്സ് സംഘം കണ്ടെത്തിയത് കത്തിക്കരിഞ്ഞ മൃതദേഹം

New Update
fireforce.jpg

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം പുരുഷ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

Advertisment

ഇന്ന് വൈകിട്ട് 4 മണിയോടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും വന്ന അഗ്നി സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

 

 

Advertisment