Advertisment

വൈറല്‍ ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ഇന്നലെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

New Update
hepatitis

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെ പോത്തുകല്ല് മേഖലയില്‍ 24 പേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചു. രോഗത്തിന് സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇന്നലെ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചിരുന്നു.

മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 

Advertisment