Advertisment

മുസ്‌ലിം ലീഗിന് മൂല്യച്യുതി സംഭവിച്ചു; പത്തുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനാണ് തങ്ങളെ ചോദ്യം ചെയ്തത്; അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല; ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് താൻ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് ലീഗുമായി തെറ്റിയതെന്ന് കെഎസ് ഹംസ

New Update
km hamsaUntitled45.jpg

പൊന്നാനി: മുസ്‌ലിം ലീഗിന് മൂല്യച്യുതി സംഭവിച്ചിരിക്കുകയാണെന്ന് പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെഎസ് ഹംസ.

Advertisment

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് താൻ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് ലീഗുമായി തെറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പത്തുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനാണ് തങ്ങളെ ചോദ്യം ചെയ്തത്. അദ്ദേഹം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

ചന്ദ്രിക ദിനപത്രത്തിന്റെ എംഡി ആയതിനാൽ അദ്ദേഹത്തിന്റെ പേരിലായിരുന്നു അക്കൗണ്ട് ഉണ്ടായിരുന്നത്. നോട്ട് നിരോധനകാലത്ത്‌ പത്തുകോടി രൂപ ഒന്നിച്ചുകൊണ്ട് അതിൽ നിക്ഷേപിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഒപ്പിട്ട ചെക്ക് മാറ്റിക്കൊണ്ടുവന്നു.

അതിനു പിന്നിലാരെന്ന് ഇപ്പോൾ പറയുന്നില്ല. കാര്യങ്ങൾ ജനം മനസിലാക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പണാധിപത്യമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ എസ് ഹംസ ആരോപിച്ചു. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നതെന്നും അവിടെ വ്യക്തികൾക്കല്ല പ്രാധാന്യമെന്നും കെ എസ് ഹംസ വ്യക്തമാക്കി.

 

Advertisment