Advertisment

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നില്ലായിരുന്നെങ്കില്‍ ലീഗിന് ഈ നാണക്കേട് ഉണ്ടാവില്ലായിരുന്നു; കോണ്‍ഗ്രസ് പാളയത്തിലെ ആടു ജീവിതമാണ് ലീഗിന്റേതെന്ന് കെ എസ് ഹംസ

ചെറിയ ചെരുപ്പിട്ടിട്ട്, പാകമാവാന്‍ കാല്‍ ചെത്തിമിനുക്കുന്നത് ശരിയല്ല. തൊപ്പി വെച്ച സിഎച്ചിനെയാണ് സിപിഐഎം മന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നത്.

New Update
ks hamsa

മലപ്പുറം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പതാക ഒഴിവാക്കിയതില്‍ മുസ്ലീം ലീഗിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ. കോണ്‍ഗ്രസ് പാളയത്തിലെ ആടുജീവിതമാണ് ലീഗിന്റേതെന്ന് കെ എസ് ഹംസ പറഞ്ഞു.

'ചെരുപ്പിനനുസരിച്ച് കാല്‍ മുറിക്കുകയല്ലല്ലോ വേണ്ടത്. അത്തരമൊരു പ്രയാസം ഉണ്ടെങ്കില്‍ മുസ്ലിം ലീഗ് വോട്ടിന്റെ സ്വാധീനം ഇല്ലാത്ത ലീഗ് വോട്ട് ഇല്ലാത്തിടത്ത് മത്സരിക്കുകയല്ലേ വേണ്ടത്.

ചെറിയ ചെരുപ്പിട്ടിട്ട്, പാകമാവാന്‍ കാല്‍ ചെത്തിമിനുക്കുന്നത് ശരിയല്ല. തൊപ്പി വെച്ച സിഎച്ചിനെയാണ് സിപിഐഎം മന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നില്ലായിരുന്നെങ്കില്‍ ലീഗിന് ഈ നാണക്കേട് ഉണ്ടാവില്ലായിരുന്നു. ലീഗിന്റെ ആത്മവീര്യം കെടുത്തി.' കെ എസ് ഹംസ പറഞ്ഞു. 

Advertisment