Advertisment

അനധികൃതമായി പൊളിച്ച കുറ്റിക്കാട് സ്മശാനമതിൽ ഉടൻ പുനർ നിർമ്മിക്കണം - കോൺഗ്രസ്

New Update
kuttikkad semitheri

കുറ്റിക്കാട് സ്മശാനം മുൻ എംപി സി ഹരിദാസിന്റെയും, വി സയ്ദ് മുഹമ്മദ് തങ്ങളുടെയും നേതൃത്വത്തിൽ സന്ദർശിക്കുന്നു.

പൊന്നാനി: കുറ്റിക്കാട് സ്മശാനമതിൽ നഗരസഭ കൗൺസിൽ തീരുമാനമില്ലാതെ പൊളിച്ച നടപടിയിൽ പ്രതിഷേധിച്ച് മുൻ എംപി സി ഹരിദാസിൻ്റെയും, വി സെയ്ത് മുഹമ്മദ് തങ്ങളുടെയും നേതൃത്വത്തിൽ സ്മശാനം സന്ദർശിക്കുകയും, നഗരസഭയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Advertisment

അനധികൃതമായി പൊളിച്ച ശ്മശാന മതിൽ പൊന്നാനി നഗരസഭ ഉടൻ പുനർ നിർമ്മിക്കണമെന്നും, മതിൽ കെട്ടുന്നതിന് കാലതാമസം വരുത്തിയാൽ നഗരസഭയിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

kuttikkad semithety

അഡ്വ എൻ എ ജോസഫ്, ടി കെ അഷ്റഫ്, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, കെ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ പി അബ്ദുൽ ജബ്ബാർ, നഗരസഭാ കൗൺസിലർമാരായ മിനി ജയപ്രകാശ്, ശ്രീകലാ ചന്ദ്രൻ എന്നിവരും ശ്മശാനം സന്ദർശിക്കുന്ന നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.

Advertisment