Advertisment

ഇന്ത്യാ മുന്നണി അധികാരത്തിലെത്തും - രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ramesh chennithala malappuram

പൊന്നാനി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യാപകമായി കള്ള പ്രചരണം നടത്തി ഭൂരിപക്ഷം നേടാനുള്ള ശ്രമമാണ്  നരേന്ദ്ര മോദിയും ബി.ജെ.പി യും നടത്തി കൊണ്ടിരിക്കുന്നത് എന്ന് കോൺഗ്രസ് അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു. പൊന്നാനി പാർലിമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ: എം.പി. അബ്ദു സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Advertisment

ramesh chennithala ponnani

മോദിയും ബി. ജെ.പി.യും പരിഭ്രാന്തിയിലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും പിച്ചി ചീന്തി എല്ലാ തെറ്റായ വഴികളിലൂടെയും സഞ്ചരിച്ച് അധികാരം ഉറപ്പിക്കാനുള്ള ശ്രമാണ്  മോദിയും കൂട്ടരും നടത്തുന്നത്. ഇന്ത്യാ മുന്നണി വളരെ പ്രതീക്ഷയോടെയാണ് മുന്നേറുന്നത്.

ദക്ഷിണേന്ത്യയിലെ ബഹുഭൂരിപക്ഷം സീറ്റുകളും, വടക്കേ ഇന്ത്യയിലെ യു.പി. യിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും, ബിഹാറിലും, ഗുജറാത്തിലും, മഹാരാഷ്ടയിലും നല്ല മുന്നേറ്റം നടത്തി ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala ashraf ponnani

പൊന്നാനി മരക്കടവിൽ നടന്ന പൊതു യോഗം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി. സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഏ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഷ്ക്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയ്, പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ, സി.പി. ബാവ ഹാജി മാണൂർ, കുഞ്ഞി മുഹമ്മത് കാവനാട്, ടി.കെ. അഷറഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ.എം. രോഹിത്, ഷാജി കാളിയത്തേൽ, അഹമ്മത് ബാഫക്കി തങ്ങൾ, വി. ചന്ദ്രവല്ലി, പി.പി. യൂസഫലി, കെ.പി. അബ്ദുൾ ജബ്ബാർ,ഷംശു കല്ലാട്ടയിൽ, സി. എം. യൂസഫ്, , ഇ.പി. രാജീവ്,മുസ്തഫ വട മുക്ക്, അലി ആർ.എസ്.പി, വി.കെ. എം. ഷാഫി , ഫർഹാൻ ബിയ്യം എന്നിവർ പ്രസംഗിച്ചു.

Advertisment