Advertisment

സ്ത്രീ സുരക്ഷക്ക് ഇന്ത്യാ മുന്നണി വരണം - ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ്

New Update
tk asharaf ponnani

പൊന്നാനി ജെ.എം. റോഡിൽ നടന്ന യുഡിഎഫ് കുടുംബ സംഗമത്തിൽ ഹരിത നേതാവ് ഹിബ ഇബ്രാഹിം പ്രസംഗിക്കുന്നു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, പി. ബീവി, എം. അബ്ദുൾ ലത്തീഫ്, എൻ. ഫസലുറഹ്മാൻ എന്നിവർ സമീപം.

പൊന്നാനി: രാജ്യവ്യാപകമായി സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും നിയമ ലംഘനങ്ങൾക്കും അറുതിവരുത്തുവാനും വനിതകളുടെ പുരോഗതിക്കും ക്ഷേമത്തിനും ഇന്ത്യാ മുന്നണി അധികാരത്തിലെത്തണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ്. ജെ.എം റോഡിൽ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

Advertisment

ponnani samadani

സ്ത്രീകളുടെ ഉന്നമനത്തിന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ സ്ത്രീകൾക്ക് വലിയ സാമ്പത്തിക സുരക്ഷയാണ് ലഭിച്ചത് എന്നും ടി.കെ. അഷറഫ് പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ എം.പി. സബീറ അദ്ധ്യക്ഷത വഹിച്ചു. ഹരിത നേതാവ് ഹിബ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.

tk asharaf ponnani-2

മുൻ നഗരസഭ ചെയർ പേഴ്സൺ പടിഞ്ഞാറകത്ത് ബീവി, എം. അബ്ദുൾ ലത്തഫ്, എൻ. ഫസലുറഹ്മാൻ, യു.കെ. അമാനു, ജലീൽ മുച്ചിക്കൽ, ആലങ്കോട് പഞ്ചായത്ത് മെമ്പർ ആസിയ ഇബ്രാഹിം,  നസീം അറക്കൽ എന്നിവർ പ്രസംഗിച്ചു.

Advertisment