Advertisment

ശുദ്ധജല പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കണം - കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ponnani congress

പൊന്നാനി വാട്ടർ അതോറിറ്റി എൻജിനീയറെ കോൺഗ്രസ് ഉപരോധിക്കുന്നു

പൊന്നാനി: ജല ജീവൻ പദ്ധതിക്ക് വേണ്ടി പൊന്നാനി നഗരസഭയിലെ സംസ്ഥാന പാതയുടെ ഒരു ഭാഗം ശുദ്ധജല പൈപ്പിനു വേണ്ടി പൊളിച്ചതിനെ തുടർന്ന് പൊന്നാനിയിൽ എത്തുന്ന യാത്രക്കാർ ദുരിതത്തിൽ ആകുന്നു. റോഡ് പൊളിച്ചതിനെ തുടർന്ന് റോഡിൻ്റെ വീതി കുറയുകയും, വാഹന അപകടങ്ങളും, പൊടി ശല്യവും കാരണം റോഡിലിറങ്ങുവാൻ പറ്റാത്ത സ്ഥിതിയാണ് ജനങ്ങൾക്ക് വന്നിട്ടുള്ളത്.

മഴക്കാലത്ത് റോഡിൻ്റെ പൊളിച്ച ഭാഗം താഴ്ന്ന് വൻ അപകടം സംഭവിക്കും. സ്കൂൾ തുറക്കുന്നതിന് മുൻപ് ശുദ്ധജല പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു.

കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എം കെ റഫീഖ്, റാഷിദ്, എം മുരളി,വി വസുന്തരൻ, കേശവൻ എന്നിവർ നേതൃത്വം നൽകി.

Advertisment