Advertisment

വർഷാവർഷങ്ങളിലെ തീർത്ഥാടക സംഘങ്ങൾക്ക് ആവേശമായി പൊന്നാനിയിലെ ഹജ്ജ് സംഗമം

 ഹജ്ജ് യാത്രയിലും  പുണ്യസ്ഥലങ്ങളിലും  വെച്ചുണ്ടാകുന്ന  സൗഹൃദങ്ങളും  ബന്ധങ്ങളും അതോടു കൂടി തീരുന്നില്ലെന്ന്  അടയാളപ്പെടുത്തി പൊന്നാനിയിൽ  അരങ്ങേറിയ  ഹജ്ജാജി  സംഗമം.

New Update
hajis meet

പൊന്നാനി:    ഹജ്ജ് യാത്രയിലും  പുണ്യസ്ഥലങ്ങളിലും  വെച്ചുണ്ടാകുന്ന  സൗഹൃദങ്ങളും  ബന്ധങ്ങളും അതോടു കൂടി തീരുന്നില്ലെന്ന്  അടയാളപ്പെടുത്തി പൊന്നാനിയിൽ  അരങ്ങേറിയ  ഹജ്ജാജി  സംഗമം.    2019 വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  വിശുദ്ധ തീർത്ഥാടനത്തിന്   പോയവരാണ്  പൊന്നാനിയിൽ  ഒത്തുചേർന്നത്.

Advertisment

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും  പൊന്നാനി സ്വദേശിയുമായ  ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയയുടെ  അധ്യക്ഷതയിൽ  സമ്മേളിച്ച  പുരുഷ വനിതാ  ഹാജിമാർ  പുണ്യയാത്രയിലും  പുണ്യ കര്മാനുഷ്ഠാന വേളകളിലും  പുണ്യ കേന്ദ്രങ്ങളിലും  ഉണ്ടായ  ധന്യമായ സ്മരണകളുടെ  സുകൃതം   നുകർന്നു.    സംഗമം  പൊന്നാനി  മുനിസിപ്പൽ ചെയർമാൻ  ശിവദാസ് ആറ്റുപുറം  ഉദ്‌ഘാടനം  ചെയ്തു.

നൗഷാദ് മാടതിങ്ങൽ, സൈദലവി ഫൈസി , ഇസ്മായിൽ അൻവറി, അബ്ദുറഹ്മാൻ ഹനീഫ, ഡോ. ഇല്യാസ്, കുഞ്ഞായാമു എന്നിവർ  ആശംസ അറിയിച്ചു.  

കൂടാതെ  ഈ വർഷത്തെ ഹജ്ജ് അസിസ്റ്റന്റ് ആയി കേന്ദ്ര സർക്കാരിന് വേണ്ടി  നിയമനം  ലഭിച്ച നൗഷാദിനെ  2019  വർഷത്തെ  ഹജ്ജാജി  സംഗമം  അനുമോദിക്കുകയും ഔപചാരികമായ  യാത്രയും  ഉത്തരവാദിത്ത നിർവഹണവും  നേരുകയും  ചെയ്തു.  അതോടൊപ്പം,  ഡോക്റ്ററേറ്റ് നേടിയ  ഇല്യാസ് ഐജിയെയും  സംഗമം  ആദരിച്ചു

Advertisment