Advertisment

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍വെച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

സംഭവദിവസം പ്രതിയും അയല്‍വാസിയായ ലത്തീഫും കൈതൃക്കോവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാക്കി. കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പ്രതി ലത്തീഫിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
court order1

മലപ്പുറം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍വെച്ച് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2018 ഏപ്രില്‍ 25ന്‌ കുറ്റിപ്പുറം കൈതൃക്കോവില്‍ പുത്തന്‍കാട്ടില്‍ അബ്ദുള്‍ലത്തീഫിനെ(45) കൊലപ്പെടുത്തിയ കേസില്‍ നടുവട്ടം തൈക്കാട്ടില്‍ അബൂബക്കറിനെയാണ്(56) ശിക്ഷിച്ചത്

അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണം. സംഭവദിവസം പ്രതിയും അയല്‍വാസിയായ ലത്തീഫും കൈതൃക്കോവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാക്കി.  പിന്നാലെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പ്രതി ലത്തീഫിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisment