പൊന്നാനി: അടുത്ത വർഷം വിപുലമായ പരിപാടികളോടെ സിൽവർ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന പൊന്നാനിയിലെ എം ഇ എസ് എയിഡഡ് ഹൈസ്കൂൾ ആവേശപൂർവം വാര്‍ഷികം കൊണ്ടാടി. പരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്‍റ് എസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു,
പ്രമുഖ കലാകാരന്‍ കലാഭവന്‍ അഷറഫ് അവതരിപ്പിച്ച മിമിക്രി ആവേശം പകര്‍ന്നു. ജില്ലാ സംസ്ഥാന ദേശീയ തലത്തില്‍ പങ്കെടുത്ത ജേതാക്കളെ അനുമോദിച്ചു. കോളേജ് പ്രിന്‍സിപ്പാല്‍ പിപി സാജിദ് പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിച്ചു,
എം ഇ എസ്സ് എയിഡഡ് സ്കൂള്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പാല്‍ കെ വി സുധീഷ്, ഹെഡ്‌മാസ്റ്റർ എ വി ഷീബ, വാര്‍ഡ് കൗണ്‍സിലര്‍ സാഹില നിസാര്‍, പി എന്‍ മുഹമ്മദ് കുഞ്ഞിമോന്‍, ടി വി അബ്ദുറഹിമാന്‍കുട്ടി, കെ കെ ഇഖ്ബാല്‍, മഖ്ബൂല്‍ മഹ്മൂദ്, കെ കെ അബ്ദുല്‍ ഗഫൂര്‍, പി പി അബ്ദുറഹിമാന്‍, എം ടി ഷെരീഫ്, മുനീറ, കെ ആര്‍ സിന്ധു, കെ ബി സെയ്ഫുദീന്‍, താഹിര്‍ തണ്ണി തുറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.