Advertisment

'ഇന്നലെ വരെ ഉമ്മയെപ്പോലെ കണ്ടിരുന്നു': പത്മജയോടൊപ്പം ഇല്ലെന്നു തുറന്നു പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാസില്‍ പൂവില്‍

New Update
nasilUntitled00.jpg

മലപ്പുറം : കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരാനിരിക്കെ പത്മജാ വേണുഗോപാലിന്റെ കൂടെയില്ലെന്ന് സൂചന നല്‍കി പത്മജയുടെ വിശ്വസ്തനും മലപ്പുറം ജില്ലയിലെ അടുത്ത അനുയായിയുമായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാസില്‍ പൂവില്‍  രംഗത്ത്. പത്മജയെ 'ഇന്നലെവരെ ഉമ്മയെപ്പോലെ കണ്ടിരുന്നു ' എന്ന് നാസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പ്രൊഫൈലിനു കറുപ്പ് നിറമാണ് നാസില്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. നാസിലും ബിജെപിയിലേക്ക് എന്ന നവമാധ്യമ പ്രചരണത്തിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റ് .

ഈ കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പത്മജയുടെ പിന്തുണയോടുകൂടിയാണ് സംസ്ഥാന സെക്രട്ടറിയായി നാസിലിനെ തെരഞ്ഞെടുത്തത്. ചെറുപ്പം മുതല്‍ തന്നെ കെ കരുണാകരന്റെ കുടുംബവുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് വേങ്ങര സ്വദേശി കൂടിയായ നാസില്‍ പൂവില്‍ .

Advertisment