Advertisment

ഒ. ഐ.സി.സി യുടെ തിരഞ്ഞെടുപ്പ് പ്രചരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഒവർസീസ് കോൺഗ്രസ് ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ വീടുകളിലും, ബന്ധുക്കളിലും, സുഹൃത്തുക്കളിലും സജീവ ശ്രദ്ധചെലുത്തി പ്രവർത്തിക്കുവാനും കുടുംബ സദസ്സുകൾ സംഘടിപ്പിക്കാനും തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
oicc incas ponnani

പൊന്നാനി : വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ഗ്ലോബൽ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 

പൊന്നാനി  പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ: അബ്ദുസമദ് സമദാനിയുടെ പ്രചരണം മുൻ കെ.പി. കെ.പി.സി.സി പ്രസിഡന്റും ഒ.ഐ. സി.സി. രൂപീകരണത്തിന് നേതൃത്വവും നൽകിയ രമേശ് ചെന്നിത്തല  റിയാദ് ഓവർസീസ് കോൺഗ്രസ് സീനിയർ വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് ടീ ഷർട്ട് നൽകി  ഉദ്ഘാടനം ചെയ്തു.

Advertisment

ലോകം മുഴുക്കെ ഉറ്റ് നോക്കുന്ന തിരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത് എന്നും ഇന്ത്യയുടെ ജനാധിപത്യത്തെ കുറിച്ച് ഉള്ള ആശങ്കയാണ് ലോകം മുഴുക്കെ യുള്ള ഇന്ത്യക്കാർ ചർച്ച ചെയ്യുന്നതെന്നും കോൺഗ്രസ് അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തല പറഞ്ഞു. ലോകം എങ്ങുമുള്ള ഇന്ത്യക്കാർ ഈ തിരഞ്ഞെടുപ്പിൽ പങ്കാളികളാകണം.

oicc incas ponnani1

ഒവർസീസ് കോൺഗ്രസ് ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ വീടുകളിലും, ബന്ധുക്കളിലും, സുഹൃത്തുക്കളിലും സജീവ ശ്രദ്ധചെലുത്തി പ്രവർത്തിക്കുവാനും കുടുംബ സദസ്സുകൾ സംഘടിപ്പിക്കാനും തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, വി.സെയ്തു മുഹമ്മത് തങ്ങൾ,മുസ്ലീം ലീഗ് നേതാവ് അഷറഫ് കോക്കൂർ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് പൊന്നാനി , പ്രവാസി നേതാക്കളായ മാമ്മത് പൊന്നാനി ജിദ്ദ, എൻ.വി. മുഹമ്മദാലി ദുബൈ,വി.കെ. സൈതാലി ബഹ്റൈൻ ,എൻ.പി. നബീൽ, അലി ചെറുവത്തൂർ ദമ്മാം, സി.എ. അബ്ദുൾ സലാം ഖത്തർ, മജീദ് കപ്പൂർ ഖത്തർ എന്നിവർ പങ്കെടുത്തു.

Advertisment