Advertisment

എസ് വൈ എസ് ഇഫ്ത്താർ ഖൈമ പൊന്നാനി സോണിലും സജീവം

New Update
iiiiUntitleeed.jpg

പൊന്നാനി: എസ് വൈ എസ് സംസ്ഥാനത്ത് ഉടനീളം ഇഫ്ത്താർ ഖൈമ നടത്തി കൊണ്ടിരിക്കുന്നു. പൊന്നാനി സോൺ റമളാൻ ഒന്നിന് തുടങ്ങി വെച്ച ഇഫ്ത്വാർ ഖൈമ വൃതാനുഷ്ഠാനികളായ യാത്രക്കാർക്ക് ഏറെ ആശ്വാസമാകയുമാണ്.

പൊന്നാനി ആനപ്പടി ഹൈവേയിലും കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിലും ഫയർ ഫോഴ്‌സ് സ്റ്റേഷനിലുമാണ്  ഇഫ്‌താർ ഖൈമ  പ്രവർത്തിക്കുന്നത്.  നോമ്പ് തുറക്കാനുള്ള  ഈ ത്തപ്പഴം വെള്ളം, പഴം  എന്നിവ  അടങ്ങിയ  കിറ്റ്  ഓരോദിവസവും  അനവധി എണ്ണമാണ്  വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

.ഇഫ്ത്വാർ ഖൈമക്ക് സോൺ നേതാക്കളായ ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, സുബൈർ ബാഖവി കാഞ്ഞിരമുക്ക് ഷെക്കീർ ചമ്രവട്ടം, നിഷാബ് നാലകം, ഹംസത്ത് അഴീക്കൽ , ഫാറൂഖ് വട മുക്ക്, താജുദ്ധീൻ നിസാമി, ഹമീദ് സുഹ് രി , അലി അഷ്ക്കർ, റഹ്മത്തുള്ള , മൊയ്തുമോൻ , ആസിഫ് സഖാഫി, ഷാഫി പുതുപൊന്നാനി, മൊയ്തീൻ കുട്ടിസൈനി എന്നിവർ നേതൃത്വം നൽകുന്നു

Advertisment