Advertisment

കാ​ളി​ക്കാ​വിൽ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വേ​ട്ട​ക്കാ​ര​നെ കാ​ട്ടു​പ​ന്നി കു​ത്തി കി​ണ​റ്റി​ലി​ട്ടു

New Update
B

മ​ല​പ്പു​റം: വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വേ​ട്ട​ക്കാ​ര​നെ കാ​ട്ടു​പ​ന്നി കു​ത്തി കി​ണ​റ്റി​ലി​ട്ടു. മ​ല​പ്പു​റ​ത്ത് കാ​ളി​ക്കാ​വ് മാ​ളി​യേ​ക്ക​ലി​ലാ​ണ് സം​ഭ​വം. ഷാ​ർ​പ്പ് ഷൂ​ട്ട​ർ അ​യ്യ​പ്പ​നാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ​ത്.

പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നാ​യി ഉ​ന്നം പി​ടി​ച്ച് നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​യാ​ളെ പ​ന്നി ആ​ക്ര​മി​ച്ച​ത്. കി​ണ​റ്റി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​യ്യ​പ്പ​ന് വീ​ഴ്ച​യി​ൽ പി​ക്കേ​റ്റി​ല്ല. തു​ട​ർ​ന്ന് കി​ണ​റ്റി​ൽ വീ​ണ പ​ന്നി ഇ​യാ​ളെ വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

പി​ന്നീ​ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വേ​ട്ട​ക്കാ​ര​നെ​ത്തി പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്ന ശേ​ഷ​മാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ച്ച​ത്. കാ​ട്ടു​പ​ന്നി ശ​ല്ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​നി​ടെ​യാ​ണ് വേ​ട്ട​ക്കാ​ര​നു​നേ​രേ പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Advertisment