Advertisment

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസിൽ നിന്നും 8.8 കിലോ കഞ്ചാവ് പിടികൂടി

New Update
kancha palakkad.jpg

പാലക്കാട്:  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു ചേർന്ന സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്സിന്റെ മുൻഭാഗത്തെ ജനറൽ കമ്പാർട്ട്മെൻറിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത  ബാഗിൽ എട്ടുകെട്ടുകളിലായി 8.8 കിലോ കഞ്ചാവ് കണ്ടെടുത്തത്. പിടി കൂടിയ കഞ്ചാവിന് നാലര ലക്ഷത്തോളം രൂപ വില വരും.

 സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.ജിജി പോളിന്റെയും ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.ദീപക്കിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ.പി, എക്സൈസ് പ്രിവെന്റിവ് ഓഫീസർ രാകേഷ് എന്നിവരാണുണ്ടായിരുന്നത്.

Advertisment