Advertisment

മകൾക്കൊപ്പം സ്കൂട്ടറിൽ പോകവെ കെഎസ്ആര്‍ടിസി ബസിടിച്ചു; പിതാവിന്‌ ദാരുണാന്ത്യം, മകൾക്ക് ഗുരുതര പരിക്ക്

തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം നടന്നത്.  കൂടെ സഞ്ചരിച്ച മകളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

New Update
accident1

പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍ മാത്യു (60) ആണ് മരിച്ചത്. 

തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം നടന്നത്.  കൂടെ സഞ്ചരിച്ച മകളെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Advertisment