Advertisment

അങ്ങിനെ ഉണ്ടാകാന്‍ പാടില്ലായിരുന്നു, മുകേഷിൻ്റെ മരണം ഹൃദയഭേദകമെന്ന് എ കെ ശശീന്ദ്രൻ; മുകേഷിന് ദാരുണാന്ത്യമുണ്ടായത് വേദനാജനകമാണെന്ന് വി ഡി സതീശൻ

വനംവകുപ്പിൻ്റേയും മന്ത്രിയുടേയും പേരില്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടും മാധ്യമലോകത്തോടും മാത്യഭൂമി കുടുംബാംഗങ്ങളോടും മന്ത്രി അനുശോചനം അറിയിച്ചു.

New Update
mukeshUntitled2323.jpg

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാത്യഭൂമിന്യൂസ് ക്യാമറമാന്‍ എ വി മുകേഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മുകേഷിൻ്റെ മരണം ഹൃദയഭേദഗമെന്ന് മന്ത്രി പ്രതികരിച്ചു.

Advertisment

മാത്യഭൂമിയുടെ പ്രഗല്‍ഭനായ ഫോട്ടോഗ്രാഫറാണ് കാട്ടനയുടെ ആക്രമണത്തിന് വിധേയനായി മരിച്ചത്. വനവുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടിയാണെന്നുള്ളത് കൊണ്ട് ഈ കാര്യത്തില്‍ വലിയ സങ്കടമാണുള്ളത്. അങ്ങിനെ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

വനംവകുപ്പിൻ്റേയും മന്ത്രിയുടേയും പേരില്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടും മാധ്യമലോകത്തോടും മാത്യഭൂമി കുടുംബാംഗങ്ങളോടും മന്ത്രി അനുശോചനം അറിയിച്ചു.

'ഫോട്ടോഗ്രാഫര്‍മാര്‍ എപ്പോഴും സാഹസികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അത്തരം സാഹസികത ഉണ്ടാകുമ്പോഴുള്ള ഒരു പ്രശ്‌നമാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം സംബന്ധിച്ച് എന്തെങ്കിലും ധാരണയില്‍ എത്താന്‍ കഴിയുമോ എന്ന് ആലോചിക്കണം.

അവര്‍ക്ക് അവരുടെ പ്രവര്‍ത്തനം മനോഹരമായി ചെയ്ത് തീര്‍ക്കണമെങ്കില്‍ കുറച്ച് ഫ്രീഡമൊക്കെ വേണം. അപകടം ഇല്ലാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്, എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നില്ല.

ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഒരു പത്രപ്രവര്‍ത്തകനറെ ജീവനും നഷ്ടപ്പെടാന്‍ ഇടയാകരുത്. ആ രൂപത്തിലുള്ള ആലോചനയക്ക് ഈ സംഭവം വഴിതുറക്കണം എന്നാണ് കരുതുന്നത്', മന്ത്രി പറഞ്ഞു.

Advertisment