Advertisment

ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുർന്നുണ്ടായ തർക്കത്തിനിടെ മര്‍ദ്ദനം; യുവാവിന് ദാരുണാന്ത്യം

ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുർന്നുണ്ടായതർക്കത്തിനിടെ യുവാവ് മർദനമേറ്റു മരിച്ചു. കടമ്പിടി പാഴിയോട്ടിൽ രതീഷ് ആണ് മരിച്ചത്. അയല്‍വാസി കസ്റ്റഡിയില്‍.

New Update
ratheesh chittalancheri

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മദ്യപാനത്തെ തുർന്നുണ്ടായതർക്കത്തിനിടെ യുവാവ് മർദനമേറ്റു മരിച്ചു. കടമ്പിടി പാഴിയോട്ടിൽ രതീഷ് (39) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ നൗഫലിനെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പാഴിയോട് നൂൽനൂൽപ്പ് കേന്ദ്രത്തിനു മുന്നിൽ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കടമ്പിടിയിലുളള  ബിവറേജസ് ഔട്ട് ലറ്റിന് പിൻവശം മദ്യപിച്ച ശേഷം ഇയാൾ നൗഫലുമായി തർക്കത്തില്‍ ഏർപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു. 

Advertisment