Advertisment

' പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തിൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണ്' - സിഐടിയു സംസ്ഥാന ഉപാദ്ധ്യക്ഷനും മുൻ വൈദ്യുതി മന്ത്രിയുമായ .എ. കെ ബാലൻ

author-image
ജോസ് ചാലക്കൽ
New Update
KSEB AK BALAN1.jpg

പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തിൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണ് എന്നും അതു സംരക്ഷിക്കാൻ വൈദ്യുതി മേഖലയിലെ ജീവനക്കാർ അണിചേരണമെന്നും സിഐടിയു സംസ്ഥാന ഉപാദ്ധ്യക്ഷനും  മുൻ വൈദ്യുതി മന്ത്രിയുമായ .എ. കെ ബാലൻ ആവശ്യപ്പെട്ടു.  സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ജീവനക്കാർ  നടത്തിയ സംയുക്ത വൈദ്യുതി മേഖല സംരക്ഷണ  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുണ്ടൂർ ഇ.എം. എസ് സ്മാരക മന്ദിരത്തിൽ   വെച്ചു നടന്ന പരിപാടിയിൽ  കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ:സെക്രട്ടറി . പി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.

എഐടിയുസി സംസ്ഥാന ഉപാദ്ധ്യക്ഷൻ സ: വിജയൻ കുനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി .സി. ഉണ്ണികൃഷ്ണൻ , സംസ്ഥാന ഉപാദ്ധ്യക്ഷൻ .കെ മനോജ്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് . കെ.ആർ. മോഹൻദാസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  എം. സി. ആനന്ദൻ, കെ  എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം  . സുരേഷ് കുമാർ പി ടി ., എന്നിവർ സംസാരിച്ചു.

കെ എസ് ഇ ബി വർക്കേഴ്സ് ഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം . എം കൃഷ്ണകുമാർ സ്വാഗതവും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥന കമ്മിറ്റി അംഗം പി നിത്യ, നന്ദിയും പറഞ്ഞു.

 

പാലക്കാട് മണ്ഡലത്തിൽപ്പെടുന്ന ഷൊർണ്ണൂർ,മണ്ണാർക്കാട്, പട്ടാമ്പി, പാലക്കാട് ഡിവിഷനുകളിലെ വൈദ്യുതി  ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളായ കെ എസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു), കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ , കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി), കെ എസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആണ് സംയുക്ത കൺവെൻഷൻ നടത്തിയത്.

Advertisment