Advertisment

ഊർജ്ജ സംരക്ഷണ, ഊർജ്ജ ഉപയോഗ ക്രമീകരണ, സുരക്ഷ ബോധവൽക്കരണ ക്ലസ്സ് നടത്തി

author-image
ജോസ് ചാലക്കൽ
New Update
URJA KIRAN1.jpg

പാലക്കാട്:   പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷനിലെ കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷനും പാലക്കാട് നഗരസഭ 14-ാം വാർഡ് സംഗമം എഡിഎസും സംയുക്തമായി ശേഖരിപുരം അംഗനവാടിയിലും, ശേഖരിപുരം ഗ്രന്ഥശാല ഹാളിൽ വെച്ചും ഊർജ്ജ സംരക്ഷണ, ഊർജ്ജ ഉപയോഗ ക്രമീകരണ, സുരക്ഷ  ബോധവൽക്കരണ ക്ലസ്സ് നടത്തി.

Advertisment

വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സമയത്ത് പ്രത്യേകിച്ച് പീക് സമയത്ത്, ലോഡ് കൂടിയ എന്നാൽ ഈ സമയത്ത് അത്ര ആവശ്യമില്ലാത്ത ഉപകരണങ്ങളുടെ പ്രവർത്തന സമയം മാറ്റി  പ്രവർത്തിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചും ഗുണനിലവാരമുള്ള സ്റ്റാർ റേറ്റിംഗ് ഉള്ള ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ഊർജ്ജ ലാഭം, വൈദ്യുതി ഉപകരണങ്ങളിലും പ്രതിഷ്ഠാപനങ്ങളിലും ഇടപ്പെടുമ്പോൾ ഉപഭോക്താകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വൈദ്യുതി തടസ്സത്തിന് കാരണമാകുന്ന വിഷയങ്ങളും അതിൽ പൊതുജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്നി വിഷയങ്ങൾ പൊതുജനങ്ങൾക്കിടയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കൽപ്പാത്തി സബ്ബ് ഡിവിഷൻ്റെ നേതൃത്വത്തിൽ കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ  അയൽകുട്ടങ്ങൾ, റസിഡൻസ് അസോസിയേഷൻ, വായനശാലകൾ,മറ്റു പൊതു കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച്ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നത്.

  

ശേഖരിപുരരം എഡിഎസ് ഹാളിൽ വെച്ചു നടന്ന ബോധവൽക്കരണ ക്ലാസ് 

ബഹു.കൽപ്പാത്തി സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനീയർ ശ്രീ.ശെൽവരാജ്. വി ഉദ്ഘാടനം ചെയ്തു.

 സംഘമം എ ഡി എസ് ചെയർപേഴ്സൻ ശ്രീമതി.പാർവ്വതി. ഇ അദ്ധ്യക്ഷത വഹിച്ചു.

ബഹു.കൽപ്പാത്തി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീമതി.ആർ.ലേഖ മോൾ, സബ്ബ് എൻഞ്ചിനീയർ ശ്രീ സുനിൽകുമാർ പി.വി. എന്നിവർ ക്ലാസ് എടുത്തു. സിഡിഎസ് സെക്രട്ടറി ശ്രീമതി.പി. തങ്കം സ്വാഗതവും ഓവർസിയർ മണി കുളങ്ങര നന്ദിയും പറഞ്ഞു.

ശേഖരിപുരം ഗ്രന്ഥശാല ഹാളിൽ വെച്ചു നടന്ന ബോധവൽക്കരണ ക്ലാസ്സ്  ബഹു.അസിസ്റ്റൻ്റ് എൻഞ്ചിനീയർ ശ്രീമതി ആർ. ലേഖ മോൾ ഉദ്ദ്ഘാടനം ചെയ്തു. പൊതുനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ കെ എസ് ഇ ബി തയ്യാറാക്കിയ " ഊർജ്ജ സംരക്ഷണത്തിന് ഒരു മാർഗ്ഗരേഖ" എന്ന ലഘുലേഖ പ്രകാശനവും അവർ നടത്തി. ശ്രീ.സുനിൽകുമാർ പി.വി. അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീ.വി.ശെൽവരാജ് ക്ലാസ്സ് എടുത്തു.സി ഡി എസ് ചെയർപേഴ്സൻ ശ്രീമതി.പാർവ്വതി. ഇ നന്ദി പറഞ്ഞു. ക്ലാസ്സിന് ശേഷം പരിസര പ്രദേശങ്ങളിൽ ലഘുലേഖ വിതരണം ചെയ്തു.

Advertisment