Advertisment

പ്രവാചക ചര്യയിൽ നിന്നും വ്യതിചലിച്ചതാണ് സർവ്വനാശങ്ങൾക്കും കാരണം : മുഹമ്മദ് ഇല്യാസ് ഇംദാദി ഫാസിൽ ബാഖവി

New Update
islamika dharshanam.jpg

പാലക്കാട്:  ഇന്ന് ലോകത്ത് നടക്കുന്ന സർവ്വനാശങ്ങൾക്കും മുഖ്യകാരണം പ്രവാചക ചര്യയിൽ നിന്നും മാതവ സമൂഹം വ്യതിചലിച്ചു കൊണ്ടാണെന്ന് സിറാജുൽ ഉലമ എം. മുഹമ്മദ് ഇല്യാസ് ഇംദാദി ഫാസിൽ ബാഖവി '   എ.കെ. സുൽത്താൻ രചിച്ച ഇസ്‌ലാമിക ദർശനം " എന്ന പുസ്തകംപ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പിന്നാക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.എസ്. മുഹമ്മദ് ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി.

പാലക്കാട് ജില്ലാ ഹനഫിജമാഅത്തുൽ ഉലമാ ജന:സെക്രട്ടറി അൽ ഹാജ് ഹാഫിള് ഇമാം ഉമർ ഖത്താബ് ഇംദാദി അദ്ധ്യക്ഷത വഹിച്ചു. നരികുത്തി ഹനഫി ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഫാറൂഖി ബാഖവി ഖാരിക്ക് മുഖ്യപ്രഭാഷണം നടത്തി. റാവുത്തർ ഫെഡറേഷൻ ജന സെക്രട്ടറി അസ്സൻ മുഹമ്മദ് ഹാജി ഗ്രന്ഥകർത്താവ് എ.കെ. സുൽത്താനെ പൊന്നാടയണിയിച്ച് ആദരിച്ചു. എഞ്ചി: എൻ.സി. ഫാറൂഖ് അഡ്വ സി.ആർ. ഉണ്ണികുമാരൻ, എം. എസ്. അബ്ദുൾഗുദ്ദൂസ്, ടി.കെ. മുഹമ്മദ് ബഷീർ, ജെ. ബഷീർ അഹമ്മദ്, കെ.എം.സിദ്ദിഖ്, സി. മുഹമ്മദ് ഷെറീഫ്, എ. ജാഫർ,ഇബ്രാഹിം കെ.എസ്.ആർ.ടി.സി. കെ. അബൂബക്കർ, എസറീന എന്നിവർ പ്രസംഗിച്ചു

Advertisment