Advertisment

നായ കടിച്ചതിനു പിന്നാലെ മുന്നു ഡോസ് വാക്സിനുമെടുത്തു: തെരുവു നായയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു

New Update
6756456

പാലക്കാട്: തെരുവു നായയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതിൽ കബീറിൻ്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. നായ കടിച്ചതിനു പിന്നാലെ പേ വിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനും മെെമുന എടുത്തിരുന്നു. 

Advertisment

മെെമുനയ്ക്ക് നായയുടെ കടിയേൽക്കുന്നത് കഴിഞ്ഞ ജനുവരി 15നായിരുന്നു. പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേർക്കാണ് അന്ന് തെരുവുനായയുടെ കടിയേറ്റത്. തെവരുവ് നായ കടിച്ചതിനു പിന്നാലെ ഇവരെല്ലാം പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നു.

എന്നാൽ ഫെബ്രുവരി നാലോടു കൂടി മൈമുനയ്‌ക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു. 

പേവിഷബാധയാണ് മരണ കാരണമെന്ന് തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. മെെമുനയുടെ ചെവിക്ക് സമീപത്താണ് ഇവർക്ക് കടിയേറ്റിരുന്നത്. അതേസമയം ആളുകളെ ആക്രമിച്ച നായയെ പിടികൂടാൻ കഴിഞ്ഞില്ലെന്നും അതിനു ശേഷം നായയെ ആരും കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. 

Advertisment