Advertisment

ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം ജൂൺ1,2 തീയതികളിൽ, രജിസ്ട്രേഷൻ ആരംഭിച്ചു

New Update
idavappathi1.jpg

മലപ്പുറം : മൂന്നാമത് ഇടവപ്പാതി സാഹിത്യ സൗഹൃദ സംഗമം 2024 ജൂൺ 1,2 (ശനി,ഞായർ) തീയതികളിൽ മലപ്പുറം ജില്ലയിലെ  പരപ്പനങ്ങാടി മലബാർ കോ-ഒപ്പറേറ്റീവ് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.സാഹിത്യ വൈജ്ഞാനിക മേഖലയിലെ സവിശേഷ പ്രവണതകളെപ്പറ്റി പ്രതിപാദിക്കുന്നതും കവിതക്ക് പ്രാധാന്യം നൽകുന്നതുമായിരിക്കും സംഗമം.ആരെയും ഒഴിവാക്കുക എന്നതല്ല,സാഹിത്യ തല്പരർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കവിയരങ്ങ്,പ്രഭാഷണം, സംവാദം,സംഗീതം, ഫോട്ടോ-ചിത്ര പ്രദർശനം, കലാപരിപാടികൾ എന്നിവ ഇടവപ്പാതിയിൽ ഉണ്ടായിരിക്കും.

കവിതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്  20 മിനുട്ടാണ് സമയം. 10 മിനുട്ട് സംവാദവും ഉൾപ്പെടെ 30 മിനുട്ടാണ് ഓരോ സെഷനും ഉണ്ടാവുക.രജിസ്ട്രേഷൻ ഫീസ് തരുന്നവർക്ക് രണ്ടു ദിവസത്തെ താമസം,ഭക്ഷണം,ഫെസ്റ്റിവൽ ബാഗ്,ബ്രോഷർ,ടാഗ്, ലെറ്റർ പാഡ്,പേന തുടങ്ങിയവ ലഭിക്കും.

(രജിസ്ട്രേഷൻ ഫീസ് നൽകാത്തവർക്കും പരിപാടിയിൽ പ്രവേശനം മാത്രം അനുവദിക്കും)

അന്വേഷണങ്ങൾക്ക്: 9846697314,9895292384

Advertisment