Advertisment

ശമ്പളം എത്രയും വേഗം നൽകണം; പാലക്കാട്‌ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് സർക്കാർ ജീവനക്കാർ

author-image
ജോസ് ചാലക്കൽ
New Update
J

പാലക്കാട്: കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും അവസാനിപ്പിച്ച് സർക്കാർ ജീവനക്കാർക്ക് എത്രയും പെട്ടെന്ന് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഫെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാർ കലക്ട്രേറ്റിനു മുമ്പിൽ പ്രതീകാത്മകമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു.

വിവിധ സംഘടനാ നേതാക്കളായ പ്രിജു വയനാട്, സി.എസ്. റോസ് ചന്ദ്രൻ, വിൽസാ ദാസ്, എസ്.നാരായണൻ എന്നിവർ നേതൃത്വം നൽകി.

Advertisment