Advertisment

യുവക്ഷേത്ര കോളേജിൽ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു.

author-image
ജോസ് ചാലക്കൽ
New Update
youvakshethra college.jpg

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഐക്യൂഎസിയുംസ്കിൽ ഫോമേഷൻ അൻ്റ് എൻഹാൻ്റ്സ് മെൻറ് സെല്ലും സംയുക്തമായി അന്താരാഷ്ട്രാ മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ബഹുഭാഷാ വിദ്യാഭ്യാസം തലമുറകൾ തമ്മിലുള്ള പഠനത്തിൻ്റെ ഒരു ദീപസ്തംഭമാണെന്ന സന്ദേശം വിദ്യാർത്ഥികൾ 15 വ്യത്യസ്ഥ ഭാഷയിൽ അവതരിപ്പിച്ചു.

 സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, തമിഴ്, ജർമ്മൻ, ഉർദു, മലയാളം, കന്നഡ, ഗുജറാത്തി, ഹിന്ദി, മഹൽ, അറബിക്ക്, ഇറ്റാലിയൻ എന്നീ ഭാഷകളിലാണ് സന്ദേശം നല്കിയത്. ഡയറക്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ജർമ്മൻ ഭാഷയിലും വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽകൂനൽ ഇറ്റാലിയൻ ഭാഷയിലും ആശംസകളർപ്പിച്ചു.

Advertisment