Advertisment

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.100 കിലോ കഞ്ചാവ് പിടികൂടി

ശൗചാലയത്തിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.1 കിലോ കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

author-image
ജോസ് ചാലക്കൽ
New Update
kanjavUntitled70.jpg

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി പാലക്കാട് ആർപിഫ് ക്രൈം ഇൻ്റലിജൻസ്  വിഭാഗവും എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്ലാറ്റഫോം നമ്പർ മൂന്നിലുള്ള ശൗചാലയത്തിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.1 കിലോ കഞ്ചാവ് പിടികൂടി. 

പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട്‌ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ് പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ്  വിഭാഗം സർക്കിൾ എൻ. കേശവദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ ക്രൈം ഇൻറലിജൻസ് വിഭാഗം എസ് ഐ മാരായ ദീപക് എ. പി, എ. പി. അജിത് അശോക്, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ് ഓ.കെ,  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം എൻ സുരേഷ് ബാബു ,കണ്ണദാസൻ  കെ എന്നിവരുമാണ് ഉണ്ടായിരുന്നത്.

Advertisment