പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി പാലക്കാട് ന്യൂസ് ബ്യൂറോയിലെ ന്യൂസ് കാമറമാന്‍ എ.വി. മുകേഷ്(34) ആണ് മരിച്ചത്.
പനമരക്കാടിന് സമീപം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു മുകേഷ്. കാട്ടാന പാഞ്ഞടുത്തതോടെ ചിതറിയോടുന്നതിനിടയിൽ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ മുകേഷിൻ്റെ ഇടുപ്പിനാണ് പരുക്കേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.