Advertisment

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റോഡ് ഷോ പാലക്കാട് ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
modi palakkad Untitledoo.jpg

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റോഡ് ഷോ പാലക്കാട് ആരംഭിച്ചു.

മേഴ്സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാർഗ്ഗം കോട്ടമൈതാനത്തെത്തി. അഞ്ചുവിളക്ക് പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചു. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ.

റോഡ് ഷോയിൽ 50,000 പേരെ അണിനിരത്താനായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. വൻ ജനാവലിയാണ് മോദിയെ പുഷ്പവൃഷ്ടി നടത്തി ആനയിച്ചത്. പാലക്കാട്, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന ജീപ്പിലുണ്ട്.

Advertisment