Advertisment

രേഖകളില്ലാതെ പണം കടത്താന്‍ ശ്രമം; രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

വാളയാറില്‍ വെച്ചും കൂട്ടുപാതയില്‍ വെച്ചുമാണ് പണവുമായി യുവാക്കള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് ബസ്സില്‍ സഞ്ചരിക്കവെയാണ് പണം പിടികൂടിയത്.

New Update
kerala police1

പാലക്കാട്: പാലക്കാട് നിന്നും രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടി. രണ്ട് മഹാരാഷ്ട്ര സ്വദേശികളില്‍ നിന്നായി 40 ലക്ഷം രൂപയാണ് പിടികൂടിയത്.

Advertisment

പാലക്കാട് കസബ പോലീസും വാളയാര്‍ പൊലീസും ചേര്‍ന്നാണ് വിശാല്‍ ബിലാസ്‌കര്‍, ചവാന്‍ സച്ചിന്‍ എന്നിവരെ പിടികൂടിയത്. വാളയാറില്‍ വെച്ചും കൂട്ടുപാതയില്‍ വെച്ചുമാണ് പണവുമായി യുവാക്കള്‍ പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് ബസ്സില്‍ സഞ്ചരിക്കവെയാണ് പണം പിടികൂടിയത്.

 

Advertisment