Advertisment

പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനിയിൽ പുതുവത്സരാഘോഷവും കുടുംബയോഗവും സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
krishnakanthi new year celebration

പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനിയിൽ പുതുവത്സരാഘോഷവും കുടുംബയോഗവും പ്രശസ്ത സാഹിത്യ കാരിയും ഗവ.വിക്ടോറിയ കോളേജ് അസി.പ്രൊഫ സറുമായ ഡോ. സുനിതാഗണേഷ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനിയിൽ പുതു വത്സരാഘോഷവും കുടുംബസംഗമവും വിപുലമായി നടത്തി. പ്രസിഡന്റ് ജയരാജ് മേനോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത സാഹിത്യകാരിയും ഗവ.വിക്ടോറിയ കോളേജ് അസി.പ്രൊഫസറുമായ ഡോ. സുനിതാഗണേഷ്  മുഖ്യാതിഥിയായിരുന്നു.

വൈസ് പ്രസിഡന്റ് പി.പ്രേംനാഥ്  സ്വാഗതവും  സെക്രട്ടറി സി രവീന്ദ്രൻ പറഞ്ഞു. ട്രഷറർ  ശ്രീകുമാർ ബി, എൻ. വി.ഗിരിനാരായണൻ, സാവിത്രി ശിവദാസ്, ഗിരിജ ഗോപിനാഥ്, പ്രമോദ്, പ്രദീപ്,ശൈലജ എം.പി എന്നിവർ പ്രസംഗിച്ചു. 

കോളനി പ്രസിദ്ധീകരണമായ "കൃഷ്ണഗീതി"യും പ്രകാശനം ചെയ്തു. കോളനിയിലെ വിവിധ വിദ്യാർഥികൾക്കുള്ള ശോഭന പ്രേംകുമാർ സ്മാരക അവാർഡുകൾ കെ.യു.പ്രേംകുമാർ വിതരണം ചെയ്തു. സ്വരരാഗം ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഓർക്കസ്ട്ര പരിപാടിയും ഉണ്ടായിരുന്നു. 

Advertisment