Advertisment

വിനോദ സഞ്ചാരികളേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി മലമ്പുഴ ഉദ്യാനത്തിലെ ഗവര്‍ണര്‍ സ്ട്രീറ്റില്‍ കാട്ടാനക്കൂട്ടം

author-image
ജോസ് ചാലക്കൽ
New Update
elephants on malambuzha governer street

മലമ്പുഴ ഉദ്യാനത്തിലെ ഗവർണ്ണർ സ്ട്രീറ്റിലൂടെ കടന്നു പോകുന്ന കാട്ടാനക്കൂട്ടം.

മലമ്പുഴ: കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി നാട്ടുകാരേയും വിനോദസഞ്ചാരികളേയും ഭീതിയുടെ മുൾമുനയിൽ നിർത്താൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയിലധികമായി.

Advertisment

കഴിഞ്ഞ ദിവസം കുട്ടിയാനയടക്കം ഇരുപതോളം കാട്ടാനകളാണ് മലമ്പുഴ ഉദ്യാനത്തിലെ ഗവർണർ സ്ട്രീറ്റിൽ വിലസിയത്. കാട്ടാനകൂട്ടം കണ്ട് ഭയവും കൗതുകവുമായിരുന്നു വിനോദ സഞ്ചാരികൾക്ക്. 

പലരും കാട്ടാനക്കൂട്ടത്തിൻ്റെ വരിയായുള്ള മാർച്ച് ഫാസ്റ്റ് മൊബൈൽ കാമറകളിൽ പകർത്തിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കയാണ്.

ഇന്നലെ പുലർച്ച ചെറാട് ഭാഗത്ത് വന്ന ആന, സ്വകാര്യ വ്യക്തിയുടെപറമ്പിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പഴയ ആനത്താരി വഴി ആനകൾ വരുമ്പോൾ അവിടെ മനുഷ്യർ ഉണ്ടാക്കിയ കൃഷിയായാലും നിർമ്മാണമായാലും അവ ചവുട്ടി നശിപ്പിച്ചു പോകുകയാണ്. 

മരിയ നഗറിലെ സെമിനാരി പറമ്പിൻ്റെ ഗെയ്റ്റ് ചവിട്ടിപൊളിച്ച് അകത്തു കടന്ന് തെങ്ങും വാഴകളും നശിപ്പിച്ചീട്ട് മൂന്നു മാസമേ ആയുള്ളൂ. കൊയമ്പത്തൂർ ഭാഗത്തേക്ക് കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർ പാലക്കാട് നഗരം ചുറ്റിക്കറങ്ങാതെയും ഗതാഗതകുരുക്കിൽ പെടാതിരിക്കാനും മലമ്പുഴ വഴി പോയി കഞ്ചിക്കോട് ചെടയൻകാലായി സ്റ്റോപ്പിലൂടെ ഹൈവേയിൽ കയറി പോകാറുണ്ട്. 

എന്നാൽ രാത്രി സഞ്ചാരം ഇതുവഴി അപകടകരമാണെങ്കിലും രാത്രിയാത്ര നിരോധിച്ചിട്ടില്ല. ആ നശല്യം മൂലം സ്ഥലം വിറ്റുപോകാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും വാങ്ങാൻ ആളില്ല. വന്യമൃഗശല്യം മൂലം പല കൃഷിയിടങ്ങളും കാലിയായിക്കിടക്കുകയാണ്. 

നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള നൂലാമാലകൾ കൂടുതലായതിനാൽ പലരും നഷ്ടപരിഹാരത്തിന് തുനിയാറില്ലന്ന് കർഷകർ തന്നെ പറയുന്നു.

Advertisment