Advertisment

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെടുത്തു

author-image
ജോസ് ചാലക്കൽ
New Update
canaby seased palakkad-2

പാലക്കാട്: പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട്‌ ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ്  5 കിലോ കഞ്ചാവ് പിടികൂടിയത്. 

Advertisment

മൂന്നാം നമ്പർ പ്ലാറ്റഫോമിൽ എത്തിച്ചേർന്ന ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസ്സിന്റെ മുൻവശത്തുള്ള ജനറൽ കമ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ   ലഗേജ് റാക്കിൽ നിന്നുമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഒരു ഷോൾഡർ ബാഗിൽ തുണികൾക്കിടയിൽ 5 പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിൽ 5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 

പാലക്കാട്‌ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ സുരേഷ്, ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ച് എസ്ഐ എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. 

പരിശോധനാ സ൦ഘത്തിൽ, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ ബി.ശ്രീജിത്ത്‌, ഗോകുല കുമാരൻ, ജെ.രാകേഷ് സിഇഒ മാരായ ശരവണൻ, ബിജു എന്നിവരാണുണ്ടായിരുന്നത്. 

കഞ്ചാവ് കടത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊ൪ജ്ജിതമാക്കിയതായി ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Advertisment