Advertisment

കേന്ദ്ര വന്യമൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണം - കേരളാ കോൺഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നൈസ് മാത്യു

author-image
ജോസ് ചാലക്കൽ
New Update
adv nice mathew

പാലക്കാട്: ജനങ്ങളുടെ ജീവനും, സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര മൃഗസംസക്ഷണ നിയമം പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ ഉടൻ തയ്യാറാകണം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നൂറു കണക്കിന് മനുഷ്യരാണ് വന്യജീവികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഓരോ സംഭവവും നടന്ന ശേഷം വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കാൻ കഴിയാതെ വരുന്നത് അപരിഷ്കൃത നിയമങ്ങളണ്. ഇതിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കേരളാ കോൺഗ്രസ് (S) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നൈസ് മാത്യു ആവശ്യപ്പെട്ടു.

വനമേഖലക്ക് താങ്ങാനാവാത്ത വിധം മൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം മനസ്സിലാക്കി അശാസ്ത്രീയമായ നിയമങ്ങൾ മാറ്റി എഴുതണം. ഗ്രാമീണ ജനതയുടെ കഷ്ടപ്പാടുകൾ മൃഗ സ്നേഹികൾ നേരിൽ വന്ന് കണ്ട് മനസ്സിലാക്കി പ്രതികരിക്കാനുള്ള മനസ്സ് കാണിക്കണം. പുസ്തക പേജുകളിൽ കാണുന്നതല്ല യാഥാർത്ഥ്യം എന്ന് അവർ മനസ്സിലാക്കണം.

കർഷകരും തൊഴിലാളികളും ജീവൻ പണയം വെച്ചു കഴിയുന്ന അവസ്ഥയിലാണ്. ഒരു കാരണവശാലും മൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment