Advertisment

പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കനാല്‍ പാലത്തിന്‍റെ പണി പൂർത്തിയായി, റോഡ് വീതി കൂട്ടി സംരക്ഷണ ഭിത്തി സ്ഥാപിച്ചു

author-image
ജോസ് ചാലക്കൽ
New Update
olavakkod kanal bridge

ഒലവക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ സായ് ജങ്ങ്ഷഷനും - ഒലവക്കോട് ജങ്ങ്ഷഷനും ഇടയിലുള്ള കനാൽ പാലത്തിന്റെ പണി പൂർത്തിയായി. സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാതിരുന്നിരുന്ന ഈ പാലത്തിന്റെ പരിസരം സ്ഥിരം അപകട  മേഖലയായിരുന്നു. ഒട്ടേറെ പരാതികളുടേയും മാധ്യമ വാർത്തകളുടേയും അടിസ്ഥാനത്തിൽ പാലം പുനർ നിർമ്മാണം ചെയ്യുകയായിരുന്നു.

ഇറിഗേഷൻ, വാട്ടർ അതോറിട്ടി, പിഡബ്ലുഡി, ടെലഫോൺ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പണി ആരംഭിച്ചത്. നവംബറിൽ പണി ആരംഭിച്ചുവെങ്കിലും ലോക ശ്രദ്ധയാകർഷിക്കുന്ന കൽപ്പാത്തിരഥോത്സവ കാലമായതിനാൽ ഗതാഗതക്കുരുക്കും മറ്റും കൂടുമെന്ന കാരണം തിരിച്ചറിഞ്ഞതോടെ പൊളിച്ചത് മൂടി. പിന്നീട് നവംബര്‍ 14ന്റെ രഥോത്സവത്തിനു ശേഷമാണ് പണി പുന:രാരംഭിച്ചത്.

ഗതാഗതം നിയന്ത്രിക്കാൻ പോലീസ് സേവനവും ലഭ്യമായ തോടെഗതാഗത കുരുക്ക് കുറഞ്ഞെങ്കിലും വാഹന ബാഹുലം നിമിത്തം കോഴിക്കോട് റൂട്ടിൽ രണ്ടു കിലോമീറ്റർ ദൂരവും പാലക്കാട് റൂട്ടിൽ ശേഖരിപുരം വരേയും വാഹനങ്ങൾ കാത്തു കിടക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. വീതികൂട്ടി സംരക്ഷണഭിത്തിയും തീർത്ത റോഡ് ഇപ്പോൾ ഗതാഗത തടസ്സമില്ലാത്തതും അപകടരഹിതവുമാണെന്ന് ഇതുവഴി വരുന്ന ഡ്രൈവർമാർ പറയുന്നു.

Advertisment