Advertisment

അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തി ക്ലാസ്സ്‌ സംഘടിപ്പിച്ചു

New Update
amrutha agricultural college students asola cultivation

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തി ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Advertisment

അസോളയിൽ അനബേന എന്ന സയനോ ബാക്ടീരിയയുള്ളതിനാൽ നൈട്രജൻ സ്ഥിരീകരണത്തിന് അസോള സഹായിക്കുന്നു. പയർ വർഗങ്ങളെക്കാൾ മൂന്നിരട്ടി അന്തരീക്ഷ നൈട്രജൻ സ്ഥിരീകരണം നടത്താൻ അസോളക്ക് കഴിയും.പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, വിവിധതരം വിറ്റമിനുകൾ എന്നിവയുടെ സ്രോതസ്സായ അസോള കന്നുകാലികൾക്കുള്ള തീറ്റയായും ഉപയോഗിക്കുന്നു.

ചെറിയ കുളങ്ങളിൽ അസോള സമൃദ്ധമായി വളർത്താൻ കഴിയും. നിരപ്പായ തറയിൽ 2 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും ചതുരാകൃതിയിൽ ഇഷ്ടികകൾ അടുക്കുക. ഷീറ്റ് ഇതിനുള്ളിൽ വിരിക്കാം. ശേഷം വശങ്ങളിൽ ഇഷ്ടികകൾ വയ്ക്കണം. 25 കിലോ മണ്ണ്, 5 കിലോ പച്ച ചാണകം എന്നിവ വെള്ളത്തിൽ കലർത്തുക. ടാങ്കിൽ 10 സെൻറീമീറ്റർ ഉയരത്തിൽ ഈ മിശ്രിതം നിറയ്ക്കണം.

asola cultivation

ചതുരശ്ര മീറ്ററിന് 500 ഗ്രാം എന്ന തോതിലാണ് ടാങ്കിൽ അസോള നിക്ഷേപിക്കേണ്ടത്. ഒരാഴ്ച കഴിയുമ്പോൾ ടാങ്ക് നിറയെ അസോള വളരുന്നത് കാണാൻ കഴിയും. വളരെ പെട്ടെന്ന് തന്നെ വളരാനുള്ള കഴിവ് ഇതിനുണ്ട്. ദിവസവും അരക്കിലോ മുതൽ ഒരു കിലോ വരെ അസോള വിളവെടുക്കാൻ സാധിക്കും. അസോള നേരിട്ട് മണ്ണിൽ ചേർക്കുകയോ ഉണക്കിപ്പൊടിച്ച് മണ്ണിൽ ചേർക്കുകയോ ആകാം.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലും റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പി യും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളായ ഐഫ, ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി, കൃഷ്ണ, നക്ഷത്ര, വരദ, അഭിജിത്, ശ്രീകാന്ത്, അക്ഷത്ത്, സോന, ദീചന്യ എന്നിവരും പങ്കെടുത്തു.

Advertisment